തൃശൂർ: പരിസ്ഥിതി ദിനത്തിെൻറ സംസ്ഥാനതല ഉദ്ഘാടനവേദി വിവാദത്തിൽ. സി.പി.ഐയുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നതാണ് കാരണം. കൊല്ലം ജില്ലയിലെ വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളാണ് പരിസ്ഥിതി ദിനത്തിെൻറ സംസ്ഥാനതല ഉദ്ഘാടന വേദിയായി വനംവകുപ്പ് നിശ്ചയിച്ചത്. പൊതു വിദ്യാഭ്യാസ പ്രചാരണത്തിൽ വളരെയേറെ പ്രാധാന്യം കൊടുക്കുന്ന സർക്കാർ അതിെൻറ അഭിമാന പരിപാടിയുടെ ഉദ്ഘാടനത്തിന് സ്വകാര്യ അൺ എയ്ഡഡ് സ്കൂൾ തിരഞ്ഞെടുത്തത് ശരിയായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.െഎ അനുകൂല സ്കൂൾ അധ്യാപക സംഘടനയായ ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയനും (എ.കെ.എസ്.ടി.യു) എ.െഎ.എസ്.എഫും രംഗത്ത് വന്നത്. തീരുമാനം പൊതുവിദ്യാഭ്യാസ സ്നേഹികളിൽ കടുത്ത നിരാശ സൃഷ്ടിച്ചിട്ടുണ്ടെന്നും സർക്കാർ നയത്തിന് വിരുദ്ധമാണെന്നും സംഘടന വനം മന്ത്രിക്ക് നൽകിയ കത്തിൽ കുറ്റപ്പെടുത്തി. ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കണമെന്ന സന്ദേശത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സർക്കാർ തന്നെ നടത്തുമ്പോൾ കേരള പാഠ്യപദ്ധതിയെ അംഗീകരിക്കാത്തതും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്നതുമായ ഒരു വിദ്യാലയം പരിസ്ഥിതി ദിനാഘോഷത്തിെൻറ ഔദ്യോഗിക ഉദ്ഘാടന വേദിയായി സർക്കാർ തിരഞ്ഞെടുത്തത് അനുചിതമായതിനാൽ മറ്റേതെങ്കിലും പൊതുവിദ്യാലയത്തിലേക്ക് ചടങ്ങ് മാറ്റണമെന്നും എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി വാരാചരണം സംസ്ഥാനതല ഉദ്ഘാടനം സ്വകാര്യ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടത്താനുള്ള വനംവകുപ്പ് തീരുമാനത്തിൽ പ്രതിഷേധിച്ച എ.െഎ.എസ്.എഫ് ഇത് സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ നിലപാടിന് വിരുദ്ധമായതിനാൽ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പരിസ്ഥിതി വാരാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം എതെങ്കിലും പൊതുവിദ്യാലയത്തില്‍ നടത്താത്ത പക്ഷം പരസ്യമായി പ്രതിഷേധ പരിപാടി നടത്തുമെന്ന് എ.െഎ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.