മഹാത്മ സോഷ്യൽ ആൻഡ്​​ കൾച്ചറൽ സൊസൈറ്റി വാർഷികം

പഴുവിൽ: മഹാത്മ സോഷ്യൽ ആൻഡ് കൾച്ചറൽ സൊസൈറ്റി വാർഷികവും പഠനോപകരണ വിതരണവും ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് പി.കെ. പ്രജാനന്ദൻ അധ്യക്ഷത വഹിച്ചു. ചാഴൂർ പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 29 വിദ്യാർഥികൾക്ക് ഓരോ ഗ്രാം സ്വർണനാണയം നൽകി. നടൻ സന്തോഷ് പണ്ഡിറ്റ് മുഖ്യാതിഥിയായി. മഹാത്മ മാനവ സേവ പുരസ്കാരം കെ.വി. സുബ്രഹ്മണ്യന് സമ്മാനിച്ചു. ഉമ്മർ പഴുവിൽ, ഇ.എം. ബഷീർ, എം.എം. സുരേന്ദ്രൻ, സജിത്ത് വാസു, ഉല്ലാസ് കണ്ണോളി, സി.എം. പരമശിവൻ, നെസീർ കടവിൽ, സിനോജ് കോലോം, കെ.കെ. ദിലീപ്, നൗഷാദ് ചിറക്കൽ, റഷീദ് മുറ്റിച്ചൂർ, ബിനോയ് തൈപറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.