അന്തിക്കാട്: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.വൈ.എസ് തളിക്കുളം സർക്കിൾ പ്രസിഡൻറ് നിസാർ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖതീബ് ബഷീർ സഖാഫി, മഹല്ല് പ്രസിഡൻറ് അബ്ദുൽ സലാം ഹാജി, സെക്രട്ടറി മുഹ്സിൻ, ഷുഹൈബ് മദനി, കെ.വി. അബ്ദുൽ സലാം ഹാജി, നൗഫർ സഖാഫി തുടങ്ങിയർ സംസാരിച്ചു. കച്ചവടക്കാർ വഴിയോരം വൃത്തിയാക്കി വാടാനപ്പള്ളി: വഴിയോരക്കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യു തളിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താംകല്ല് സി.എം.എസ് സ്കൂളിെൻറ മുൻവശത്തെ കാട് വൃത്തിയാക്കി. ഇവിടെ പ്ലാവിൻ തൈ നട്ടു. സ്കൂൾ മതിലിനോട് ചേർന്ന സ്ഥലം കാട് പിടിച്ചും ചപ്പ് ചവറുകൾ കൂട്ടിയിട്ടനിലയിലുമായിരുന്നു. ഏരിയ സെക്രട്ടറി അബ്ദുൽ ജബ്ബാർ, തളിക്കുളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത കുർനി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അബ്ദുൽ ജബ്ബാർ, പഞ്ചായത്ത് സെക്രട്ടറി കെ. ബാബു, പ്രസിഡൻറ് വിജയൻ, ദാസൻ, ഭഗത് സിങ്, മജീദ്, രാമചന്ദ്രൻ, സുധീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.