തൃശൂർ: വഴുക്കുംപാറയിൽ ഫിനോൾ ലോറി മറിഞ്ഞ് നാശമായ അമ്പതോളം വീടുകളിലെ കിണറുകൾ ശുദ്ധീകരിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മഴപൊലിമ പദ്ധതിയിലുൾപ്പെടുത്തി മഴവെള്ള സംഭരണിയും നിർമിക്കും. കിണറുകളിലെ മണ്ണ് എച്ച്.ഒ.സിയിലേക്ക് മാറ്റും. സമീപത്തെ തോടുകളിലെ മണ്ണും നീക്കും. ദേശീയപാതയിൽ ആർ.ടി.ഒ, ദേശീയ പാത അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി റോഡിൽ ആവശ്യമായ സുരക്ഷ നൽകും. ദുരന്തനിവാരണ അതോറിറ്റി വിഭാഗം ഡെപ്യൂട്ടി കലക്ടർ ബാബു സേവ്യറിെൻറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഫിനോൾ ചോർച്ചയും ജലമലിനീകരണവും സംബന്ധിച്ച് കേന്ദ്ര ജലഅതോറിറ്റി, മലിനീകരണ നിയന്ത്രണബോർഡ്, കെ.എഫ്.ആർ.ഐ എന്നിവ ചേർന്ന് സ്വതന്ത്രമായി അന്വേഷിക്കാനും തീരുമാനിച്ചു. കലക്ടർ എ. കൗശിഗൻ, എ.സി.പി വി.കെ. രാജു, എച്ച്.ഒ.സി ഡയറക്ടർ നാരായണൻകുട്ടി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ചന്ദ്രൻ, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബൂബക്കർ, ക്ഷേമകാര്യ സമിതി അധ്യക്ഷൻ കെ.എസ്. സുമേഷ്, പഞ്ചായത്തംഗം േഗ്രയ്സി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.