ചാലക്കുടി: ഉപഭോക്തൃ സംസ്ഥാനമെന്ന പേര് കേരളത്തിന് ഗുണം ചെയ്യില്ലെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. മേലൂർ ക്ഷീരോൽപാദക സഹകരണ സംഘം പുതുതായി നിർമിച്ച സ്റ്റോറേജ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ പച്ചക്കറിയുടെ ഉൽപാദനം 85 ശതമാനമായി ഉയർന്നു. ക്ഷീരം, മുട്ട, മത്സ്യം എന്നീ മേഖലകളിലും ഉൽപാദനത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിച്ചു. നവീകരിച്ച ഒാഫിസ് ഇന്നസെൻറ് എം.പി ഉദ്ഘാടനം ചെയ്തു. ദേശീയ പുരസ്‌കാര ജേതാവ് ഫാ. ആൻറണി ചിറപ്പണത്ത്, സംഘം പ്രസിഡൻറ് വി.ഡി. തോമസ് എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷിജു, പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബാബു, ജില്ല പഞ്ചായത്തംഗം കെ.ആർ. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജു വാഴക്കാല, ഡോ. അരുൺകുമാർ, നഗരസഭ കൗൺസിലർ കെ.എം. ഹരിനാരായണൻ, വനജ ദിവാകരൻ, സി.കെ. വിജയൻ, എൻ.ജി. സതീഷ്‌കുമാർ, എം.എസ്. ബിജു, പി.എ. സാബു, എം.എസ്. ബിജു, എൻ.സി. തോമസ്, എം.എം. രമേശൻ, മധു തൂപ്രത്ത്, ഷാജു കോക്കാടൻ, പി.എഫ്. സെബിൻ, എം.വി. അവറാച്ചൻ, കെ.എം. രവി, സംഘം പ്രസിഡൻറ് വി.ഡി. തോമസ്, സെക്രട്ടറി മോളി ജോഷി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.