തൃശൂർ: മധ്യപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ആറ് കർഷകർ കൊല്ലപ്പെട്ടതിെൻറ വാർഷികാചരണത്തിൽ പ്രതിഷേധ ദിനം ആചരിക്കാൻ ജില്ല സംയുക്ത കർഷക സമിതി യോഗം തീരുമാനിച്ചു. ആറിന് വൈകീട്ട് 4.30ന് തെക്കേഗോപുരനടയിൽ നിന്ന് പ്രകടനവും നടുവിലാലിൽ പ്രതിഷേധ യോഗവും ചേരും. 16 വയസ്സുള്ള യുവ കർഷകനടക്കം പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വർഷമെത്തുമ്പോഴും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. യോഗത്തിൽ കിസാൻസഭ ജില്ല സെക്രട്ടറിയും സമരസമിതി ചെയർമാനുമായ എൻ.കെ.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല സെക്രട്ടറിയും സമരസമിതി കൺവീനറുമായി പി.കെ. ഡേവീസ്, എ.എസ്. കുട്ടി, പി.ആർ. വർഗീസ്, എം.എം. അവറാച്ചൻ,സെബി ജോസഫ് പെല്ലിശേരി, കെ. സുബ്രഹ്മണ്യൻ, സി.ടി. ജെയിംസ്, സി.പി. വില്യംസ്, ജയിംസ് കാഞ്ഞിരത്തിങ്കൽ, വി.ജി. സതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.