ഓട്ടിസം സെൻറർ തുറന്നു

തൃശൂർ: കൊച്ചിൻ ഷിപ്പ്യാർഡി​െൻറ മുഖ്യധനസഹായത്തോടെ അസോസിയേഷൻ ഫോർ മെൻഡലി ഹാൻഡികാപ്ഡ് അഡൾട്സ് ('അമ്മ') ആരംഭിച്ച ഓട്ടിസം സ​െൻറർ മന്ത്രിമാരായ സി. രവീന്ദ്രനാഥും വി.എസ്. സുനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള 'സ​െൻറർ ഓഫ് എക്സലൻസ്' ആണിത്. കലക്ടർ ഡോ. എ. കൗശിഗൻ 'സാക്ഷ്യം 2018' പ്രകാശനം ചെയ്തു. സംരക്ഷിത തൊഴിലിടം പദ്ധതിയുടെ വേതന വിതരണം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ നിർവഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസർ സുലക്ഷണ, കൊച്ചിൻ ഷിപ്പ്യാർഡ് പ്രതിനിധി എം.ഡി. വർഗീസ്, കോർപറേഷൻ ക്ഷേമകാര്യ സമിതി അധ്യക്ഷൻ ഫ്രാൻസിസ് ചാലിശേരി, കെ.പി. അച്യുതൻ, ഡോ.കെ.എസ്. ഷാജി, ഷീബ അമീർ, ഡോ.ലോല രാമചന്ദ്രൻ, രാമചന്ദ്രൻ, ഡോ.പി. ഭാനുമതി എന്നിവർ സംസാരിച്ചു. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് സെൻസറി തെറപ്പി, ഒക്കുപേഷനൽ തെറപ്പി, ബിഹേവിയറൽ തെറപ്പി എന്നിവ സൗജന്യമായി സ​െൻററിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.