തൃശൂർ കോൺഗ്രസിന്​ ബൂത്ത്​ തലത്തിൽ 'കേഡർ ലീഡർ'

തൃശൂർ: പാർട്ടി പ്രവർത്തകരെ രാഷ്ട്രീയം പഠിപ്പിക്കാൻ പൊളിറ്റിക്കൽ സ്കൂൾ പദ്ധതി ആവിഷ്കരിച്ച ജില്ല കോൺഗ്രസ് കമ്മിറ്റി ബൂത്ത് തലത്തിൽ കേഡർ ലീഡർമാരെ രംഗത്തിറക്കുന്നു. പാർട്ടി ശക്തമാവാനും തെരഞ്ഞെടുപ്പുകൾ ജയിക്കാനും താഴെത്തട്ടിലെ വളർച്ചയാണ് അനിവാര്യമെന്ന ബോധ്യത്തി​െൻറ അടിസ്ഥാനത്തിലാണ് ഇൗ പരിഷ്കാരം. ഒാരോ ബൂത്തിലും പരമാവധി അഞ്ചുപേരെ കേഡർ ലീഡറാക്കും. അതിൽ ഒരു വനിതയും 35 വയസ്സിന് താഴെയുള്ള യുവാവും ഉൾപ്പെടും. സംഘടനാപരമായി ദൗർബല്യമുള്ള ബൂത്തുകളിൽ ചുരുങ്ങിയത് മൂന്ന് കേഡർ ലീഡർമാരെങ്കിലും ഉണ്ടാവും. കേഡർ ലീഡർമാർക്ക് ജൂൺ, ജൂലൈ മാസങ്ങളിൽ ബ്ലോക്ക്തല പഠനക്ലാസ് നടത്തുന്നുണ്ട്. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡൻറുമാർ എന്നിവർക്കും കേഡർ ലീഡറാവാം. ഇതിൽ ഒരാളെ കോഒാഡിനേറ്ററാക്കും. കോഒാഡിനേറ്റർ മുഴുവൻ സമയ പ്രവർത്തകനായിരിക്കും. കോൺഗ്രസി​െൻറ രാഷ്ട്രീയ നിലപാടുകൾ അതത് പ്രദേശങ്ങളിൽ പ്രതിഫലിപ്പിക്കുക, ജനകീയ പ്രശ്നങ്ങളിൽ ഇടപെടലുകൾ, തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുക എന്നിവയാണ് ചുമതലകൾ. മണ്ഡലം പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ കേഡർ ലീഡർമാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി വരികയാണെന്ന് ജില്ല കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് ഇത്തരമൊരു പരീക്ഷണം നടത്തുന്ന ആദ്യ ജില്ല കമ്മിറ്റിയാണ് തൃശൂർ. ജില്ലയിൽ താഴെ തലത്തിൽ പാർട്ടി പുനഃസംഘടന പൂർത്തിയായിട്ടുണ്ട്. 2,258 ബൂത്ത് കമ്മിറ്റികൾ നിലവിൽ വന്നു. 110 മണ്ഡലം കമ്മിറ്റികൾക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. ബ്ലോക്ക് കമ്മിറ്റികൾക്കും ഭാരവാഹികളായിട്ടുണ്ട്. പുതിയ നേതാക്കളിൽ 40 ശതമാനത്തിലധികം യുവാക്കളാണ്. വനിത, എസ്.സി-എസ്.ടി വിഭാഗത്തിൽനിന്ന് 20 ശതമാനത്തോളമുണ്ട്. താഴെത്തട്ടിൽ പുനഃസംഘടന പൂർത്തിയാക്കുന്ന ആദ്യ ജില്ലയും തൃശൂരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.