തൃശൂർ: സംസ്ഥാന സര്‍ക്കാറിെൻറ 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് വൈകീട്ട് നാലിന് കരുവന്നൂര്‍ ബാങ്ക് നവതി മന്ദിരത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 1,000 സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ജൂണ്‍ 20 വരെ വിവിധ ഭാഗങ്ങളിൽ 10,000 പ്ലാവിന്‍ തൈകള്‍െവച്ച് പിടിപ്പിക്കുമെന്ന് സഹകരണ സംഘം ജോ.രജിസ്ട്രാര്‍ (ജനറല്‍) ടി.കെ. സതീഷ്‌കുമാര്‍ അറിയിച്ചു. ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം വർധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് ഇത്. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു അധ്യക്ഷത വഹിക്കും. സഹകരണ സംഘം ഓഡിറ്റ് ജോ. ഡയറക്ടര്‍ എ.കെ. സുരേഷ്‌കുമാര്‍ മഴക്കുഴി നിർമാണ പ്രഖ്യാപനം നിര്‍വഹിക്കും. നബാര്‍ഡ് അസി. മാനേജര്‍ ദീപ എസ്. പിള്ള മുഖ്യാതിഥിയാകും. സഹകരണ സംഘം അസി.രജിസ്ട്രാര്‍ മുകുന്ദപുരം എം.സി.അജിത്ത്, കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. ദിവാകരന്‍, സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ഷാലി ടി.നാരായണന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.