തൃശൂർ: സിവിൽ സപ്ലൈസ് വകുപ്പും മില്ലുടമകളും തമ്മിലുണ്ടാക്കിയ കരാർ നടപ്പാക്കാതെ കർഷകരെ ചൂഷണം ചെയ്യുന്ന മില്ലുടമകളുടെ നടപടികൾക്കെതിരെയും സംഭരണ വില കിലോക്ക് 30 രൂപയാക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിനുമെതിരെ പ്രക്ഷോഭ പരിപാടികൾ ആലോചിക്കുന്ന കർഷകരുടെ സമര കൺവെൻഷനുകൾക്ക് തുടക്കം. തൃശൂർ കോർപറേഷൻ മേഖലയിലെ കർഷക കൺവെൻഷൻ കോള്‍ കര്‍ഷക സംഘം ജില്ല പ്രസിഡൻറ് കെ.കെ. കൊച്ചു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൃഷിക്കാരുടെ പേരില്‍ മില്ലുകള്‍ നടത്തുന്ന വെട്ടിപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ തരിശു ഭൂമിയില്‍ കൃഷിയിറക്കണമെന്ന് പറയുന്നവര്‍ നിലവിലെ കൃഷിക്കാരുടെ ദുരിതം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥ് കോളങ്ങാട് അധ്യക്ഷത വഹിച്ചു. കോള്‍ കര്‍ഷക സംഘം ജില്ല ജനറല്‍ സെക്രട്ടറി എന്‍.കെ. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കിസാന്‍ സഭ സെക്രട്ടറി എം.കെ. നാരായണന്‍, കെ.ജി. ഉണ്ണികൃഷ്ണന്‍, രാജേന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.