കാർഷിക സർവകലാശാല കാലാവസ്​ഥ പഠന കോഴ്​സ്​ തുടരും

തൃശൂർ: കാലാവസ്ഥ വ്യതിയാന പഠന കോഴ്സ് 'പുനഃക്രമീകരണ'ത്തി​െൻറ പേരിൽ നിർത്തലാക്കാനുള്ള നീക്കത്തിൽനിന്ന് കേരള കാർഷിക സർവകലാശാല പിന്മാറി. പ്രോ ചാൻസലർ കൂടിയായ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ടതിനെത്തുടർന്നാണ് കോഴ്സ് നിർത്താനുള്ള നീക്കം ഉപേക്ഷിച്ചത്. വെള്ളാനിക്കര മെയിൻ കാമ്പസിലെ കാലാവസ്ഥ വ്യതിയാന പഠന അക്കാദമിയിൽ 'ൈക്ലമറ്റ് ചേഞ്ച് അഡാപ്റ്റേഷനി'ൽ ബി.എസ്സി-എം.എസ്സി ഇൻറഗ്രേറ്റഡ് കോഴ്സും വെള്ളായണി കാമ്പസിലെ ബയോ ടെക്നോളജി ഇൻറഗ്രേഡറ്റ് കോഴ്സും പുനഃക്രമീകരിക്കേണ്ടതിനാൽ അത് നടക്കും വരെ പുതിയ ബാച്ചിലേക്ക് പ്രവേശനം നടത്തുന്നത് നിർത്തിവെക്കണമെന്ന് സർവകലാശാലയുടെ പ്ലാനിങ് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഉപസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇൗ രണ്ട് കോഴ്സുകളും നിർത്താൻ തീരുമാനിച്ചത്. ഇക്കാര്യം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വാർത്തയായതോടെ വിദ്യാർഥികൾ കടുത്ത പ്രതിഷേധം ഉയർത്തി. സി.പി.െഎയുടെ വിദ്യാർഥി വിഭാഗമായ എ.െഎ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഇതിനെതിരെ പ്രമേയം പാസാക്കി. എ.െഎ.എസ്.എഫി​െൻറ തൃശൂർ ജില്ല സമ്മേളനം മുന്നോട്ടുവെച്ച പ്രധാന ആവശ്യവും കോഴ്സ് നിർത്തലാക്കരുത് എന്നതായിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി ഇടപെട്ടത്. അതി​െൻറ അടിസ്ഥാനത്തിൽ പുതിയ ബാച്ചിലേക്ക് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. 2010ൽ തുടങ്ങിയ രണ്ട് കോഴ്സിനും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലി​െൻറ അംഗീകാരം നേടാൻ സർവകലാശാല അടുത്തകാലം വരെ ശ്രമിച്ചിരുന്നില്ല. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് കാലാവസ്ഥ വ്യതിയാന കോഴ്സ് പഠിച്ചിറങ്ങിയവർക്ക് ഇതുമൂലം ജോലി സാധ്യതയും ഉണ്ടായില്ല. ഇൗ പ്രശ്നങ്ങളെല്ലാം വഴിയിൽ ഉപേക്ഷിച്ച് കോഴ്സുതന്നെ നിർത്തലാക്കാനായിരുന്നു നീക്കം. അക്കാദമിയുടെ സ്െപഷൽ ഒാഫിസറെ കഴിഞ്ഞ ദിവസം മാറ്റി പ്രതിഷ്ഠിച്ചിരുന്നു. ഡോ. ടി.കെ. കുഞ്ഞാമുവിെന മാറ്റി ഡോ. പി.ഒ. നമീറിനെയാണ് സ്പെഷൽ ഒാഫിസറായി നിയമിച്ചത്. കോഴ്സ് തുടരുമെങ്കിലും അക്കാദമിയും വിദ്യാർഥികളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.