കുടുംബ സംഗമം ഇന്ന്

കൊടുങ്ങല്ലൂർ: ഖുർആൻ സ്റ്റഡി സ​െൻറർ വാട്ട്സ് ആപ്പ് ഗ്രൂപ് കുടുംബ സംഗമം ഞായറാഴ്ച രാവിലെ പത്ത് മുതൽ കൊടുങ്ങല്ലൂർ ടൗൺഹാളിൽ നടക്കും. അബ്ദുന്നാസർ പത്തായക്കാടി​െൻറ അധ്യക്ഷതയിൽ നടക്കുന്ന സംഗമം മൗലവി മുഹമ്മദലി തച്ചമ്പാറ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ക്യു.എസ്.സി കുടുംബാംഗങ്ങളുടെ മക്കൾക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ് സമ്മാനങ്ങൾ വിതരണം ചെയ്യും. ഗ്രൂപ് നടത്തിയ റമദാൻ ഖുർആൻ പരീക്ഷയിലെ വിജയികൾക്ക് ഗിഫ്റ്റ് വൗച്ചറുകളും, സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.