തൃപ്രയാർ: മത്സ്യഫെഡ് ജില്ലാതല പുരസ്കാരങ്ങളും വിവിധ പദ്ധതികളുടെ ധനസഹായ വിതരണവും നാട്ടികയിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗീതഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2.9 കോടിയുടെ ധനസഹായം വിതരണം ചെയ്തു. മികച്ച മത്സ്യത്തൊഴിലാളി സംഘത്തിനുള്ള പുരസ്കാരം നാട്ടിക-ഏങ്ങണ്ടിയൂർ ഗോകുലം സംഘം ഏറ്റുവാങ്ങി. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനു, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, ബ്ലോക്ക് പഞ്ചായത്തംഗം രജനി ബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, എം.ഡി ഡോ. ലോറൻസ് ഹാറോൾഡ്, ജില്ല മാനേജർ പി. ഗീത എന്നിവർ സംസാരിച്ചു. ക്ഷേത്രനഗരിയിലെ പ്ലാസ്്റ്റിക് മാലിന്യം നീക്കം ചെയ്ത് കൂട്ടായ്മ തൃപ്രയാർ: അവനവെൻറ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമീപത്തെ പറമ്പിലേക്കും പാതയോരത്തും വലിച്ചെറിയുന്നതിനെതിരെ ക്ഷേത്രനഗരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് കർഷക കൂട്ടായ്മയും വിദ്യാർഥികളും രംഗത്തിറങ്ങി. നാട്ടിക കർഷക കൂട്ടായ്മയും പ്രസിഡൻസി കോളജ് വിദ്യാർഥികളും സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രേംലാൽ പൊറ്റേക്കാട്ട് അധ്യക്ഷത വഹിച്ചു. തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. കർഷക കൂട്ടായ്മ രക്ഷാധികാരി കെ.ബി. ഹംസ, ചെയർമാൻ ടി.കെ. ദേവദാസ്, ക്ഷേത്ര ഭൂസംരക്ഷണ സമിതി സെക്രട്ടറി യു.കെ. ചന്ദ്രാംഗദൻ, സി. സേതുമാധവൻ, ലാൽ സിങ് ഇയ്യാനി, വി.എം. സതീശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.