ചാലക്കുടി: മേലൂര്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തിലെ പുതിയ സ്റ്റോറേജ് ബില്‍ഡിങ്, തരിശൂഭൂമിയിലെ തീറ്റപ്പുല്‍കൃഷി, മില്‍മ ഷോറൂം, മില്‍ക്ക് അനലൈസര്‍ തുടങ്ങിയവയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ അഞ്ചിന് നടക്കും. പുതിയ സ്റ്റോറേജ് ബില്‍ഡിങ് മന്ത്രി വി.എസ്. സുനില്‍കുമാറും നവീകരിച്ച ഓഫിസ് ഇന്നസെൻറ് എം.പിയും ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും. വിജയോത്സവം ചാലക്കുടി: കൊരട്ടി എം.എ.എം എച്ച്.എസ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിജയോത്സവം ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലന്‍ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി. വാഹിദ്, പ്രിന്‍സിപ്പൽ രതീഷ് മേനോന്‍, ഫാ. ലൂക്കോസ് കുന്നത്തൂര്‍, ഗ്രേസി ബാബു, എം.കെ. സുഭാഷ്, മാര്‍ട്ടിന്‍ ജെയിംസ്, എം.എ. ആൻറു, സോളമന്‍ ജോയ്, ജിയ ജോയ്, കെ.എ. അഞ്ജന, എം.പി. സോന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.