പട്ടിക്കാട്: ഫിനോള്‍ ടാങ്കര്‍ മറിഞ്ഞ കുതിരാനില്‍ എച്ച്.ഒ.സി.എല്‍ (ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡ് ) ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. പരിശോധനക്ക് രണ്ട് ലോഡ് മണ്ണ് കൊണ്ട് പോയി. അപകടത്തിൽപെട്ട ടാങ്കറില്‍ അവശേഷിക്കുന്ന ഫിനോള്‍ മറ്റൊരു ടാങ്കറിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണലിപ്പുഴയില്‍ നിന്നും മറ്റു ജലസ്രോതസ്സുകളില്‍ നിന്നും പരിശോധനക്ക് വെള്ളം ശേഖരിച്ചിട്ടുണ്ട് . പരിശോധനഫലം ലഭിച്ചശേഷം വിണ്ടും അവലോകനയോഗം ചേരും. ഫിനോള്‍ കലര്‍ന്ന മണ്ണ് മാറ്റിയ സ്ഥലത്ത് പുതിയമണ്ണ് ഇട്ട് നികത്തിയിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പിെൻറ പ്രവർത്തനം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.