ചേർപ്പ്: തുടർച്ചയായ രണ്ടാം ദിവസവും ചേർപ്പിൽ തോക്ക് ചൂണ്ടി കവർച്ച. കോഴിക്കോട് സ്വദേശിയിൽ നിന്നും കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി 40,000 രൂപയും രണ്ട് മൊബൈൽ ഫോണും കവർന്നു. അമ്മാടം ആലപ്പാട് പള്ളിപ്പുറം റോഡിൽ ആളൊഴിഞ്ഞ ഭാഗത്തായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ചേളന്നൂർ സുമേഷ് കുമാറിെൻറ പണവും മൊബൈൽ ഫോണുമാണ് കവർന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെക്കുന്ന സ്വർണാഭരണങ്ങൾ എടുത്ത് വിൽപന നടത്തുന്നയാളാണ് സുമേഷ്. ആലപ്പാട് ബാങ്കിൽ നിന്നും പണയ ഉരുപ്പടിയെടുക്കാനുണ്ടെന്ന് അറിയിച്ച് വിളിച്ചു വരുത്തുകയായിരുന്നു. കാറുമായി കാത്തുനിന്ന നാലംഗ സംഘം ഇയാളെ കാറിൽ കൊണ്ടുപോയി പള്ളിപ്പുറം റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് തോക്ക് ചൂണ്ടി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നേത്ര. കണ്ടാലറിയാവുന്നവരുടെ പേരിൽ സുരേഷ്കുമാർ ചേർപ്പ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പെരുമ്പിള്ളിശേരിയിൽ കാരയൻകാട്ടിൽ മോഹെൻറ വീട്ടിൽ കാറിലെത്തിയ നാലംഗ സംഘം മകൻ രഞ്ജിത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരു പവെൻറ വിവാഹ മോതിരവും മൊബൈൽ ഫോണും കവർന്നിരുന്നു. ഇതിൽ പുത്തൻപീടിക സ്വദേശി രാകേഷ് (34), രജനി കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിവർക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.