ചാവക്കാട്: വധശ്രമക്കേസില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും 2.4 ലക്ഷം രൂപ പിഴയും. പെരുമ്പിലാവ് കുറുപ്പിെൻറ വളപ്പില്‍ ഗണേശന്‍ (25), കരിക്കാട് കോട്ടോല്‍ ആണ്ടിപ്പാട്ടയില്‍ ആഷിഖ് (24), കടവല്ലൂര്‍ കോത്തുള്ളിപ്പറമ്പില്‍ മണികണ്ഠന്‍ (36), കരിക്കാട് കോട്ടോല്‍ കളിയത്ത് പ്ലാക്കയില്‍ അസീസ് (50), കരിക്കാട് കോട്ടോല്‍ വല്ലശ്ശേരി അഷറഫ് (28), കടവല്ലൂര്‍ കണിയത്ത്പറമ്പില്‍ സുരേഷ് (35), പെരുമ്പിലാവ് കണ്ണാടിവളപ്പില്‍ ജയന്‍ (33), കരിക്കാട് കളിയത്ത് പ്ലാക്കാവ് ജാവേദ് (25), കരിക്കാട് കിഴക്കേപ്പാട്ട് നൗഷാദ് (35), പെരുമ്പിലാവ് ചെറുങ്ങോയില്‍ മൊയ്തുട്ടി (53) എന്നിവർക്കാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2014 ജനുവരി 16നാണ് കേസിനാസ്പദ സംഭവം. പെരുമ്പിലാവ് സെൻററില്‍ രാത്രി എട്ടരക്ക് സി.പി.എമ്മിെൻറ രാപ്പകല്‍ സമരപ്പന്തലിന് സമീപം എസ്.ഡി.പി.െഎ പ്രവർത്തകൻ കരിക്കാട് പരുവകുന്ന് കിഴക്കേപ്പാട്ടില്‍ നൗഫലിനെ (22) സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കരിക്കാട് പതാക്കര കൊട്ടാരപ്പാട്ട് അബൂബക്കര്‍ (32), കരിക്കാട് കടവല്ലൂര്‍ നടുകോവിലകത്ത് അബ്ദുൽ മജീദ് (43) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. രണ്ട് വര്‍ഷത്തെ കഠിന തടവിന് പുറമെ വിവിധ വകുപ്പുകളിലായി ഒമ്പത് മാസം തടവും പ്രതികള്‍ അനുഭവിക്കണം. കേസിലെ ഒന്നാം സാക്ഷിയായ നൗഫല്‍ പിന്നീട് സി.പി.എമ്മില്‍ തിരിച്ചെത്തുകയും കേസില്‍ കൂറുമാറുകയും ചെയ്തു. കേസിലെ രണ്ടും മൂന്നും സാക്ഷികളായ അബൂബക്കറിനും അബ്ദുൽ മജീദിനും 10,000 രൂപ വീതം പ്രതികള്‍ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.