പനി: താലൂക്ക് ആശുപത്രിയിൽ പ്രത്യേക ക്ലിനിക് നാളെ മുതൽ

ചാവക്കാട്: താലൂക്കാശുപത്രിയിൽ പനി ചികിത്സക്ക് എത്തുന്നവർക്കായി പ്രത്യേക ക്ലിനിക് തിങ്കളാഴ്ച മുതൽ പ്രവർത്തിപ്പിക്കാൻ നഗരസഭ തീരുമാനിച്ചതായി ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെ പ്രത്യേക ഒ.പിയും ഇവിടേക്കായി രണ്ട് ഡോക്ടർമാരുടെ സേവനവുമുണ്ടായിരിക്കും. കൂടാതെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവത്കരണത്തിനുമായി ഹെൽത്ത് ഇൻസ്പെക്ടറെയും അധികമായി താലൂക്കാശുപത്രിയിൽ നിയോഗിച്ചതായും അക്ബർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.