മലയോര ഹൈവേ റൂട്ട്​ മാറ്റം: കോടതി അലക്ഷ്യത്തിന്​ നോട്ടീസ്​ അയച്ചു

തൃശൂർ: മലയോര ഹൈവേ റൂട്ട് മാറ്റവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കാത്തതിനെതിരെ ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ്. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഹൈകോടതിയിൽ നൽകിയ ഹർജിയിന്മേലുള്ള ഉത്തരവിന്മേൽ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്. സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലെ ഗതാഗത സൗകര്യം വർധിപ്പിക്കാനും ഇൗ മേഖലയിൽ വികസനം ത്വരിതപ്പെടുത്താനുമാണ് മലയോര ഹൈവേ പദ്ധതി തയാറാക്കിയത്. പാണഞ്ചേരി പഞ്ചായത്തിൽ നാറ്റ്പാക് നടത്തിയ സർവേ പ്രകാരം സർക്കാർ റൂട്ട് നിശ്ചയിച്ചത് വഴുക്കുംപാറയിൽനിന്ന് നിലവിലുള്ള ആറു വരി ദേശീയപാതയിലൂടെയും തുടർന്ന് വികസനം പൂർത്തിയാക്കിയ പീച്ചി റോഡിലൂടെ കടന്ന് വിലങ്ങന്നൂരിൽനിന്ന് പുത്തൂർ വഴിയുമാണ്. ഇൗ റൂട്ട് മലയോരപ്രദേശ വികസനത്തിനും ജനത്തിനും ഗുണമില്ലാത്തതാണെന്ന് നാട്ടുകാർ ഉന്നയിച്ചിരുന്നു. വഴുക്കുംപാറയിൽനിന്ന് തോണിക്കൽ, ഉറവുംപാടം, മേലേച്ചിറ, മൈലാടുപാറ, പട്ടിലുംകുഴി, കട്ടച്ചിറക്കുന്ന്, പീച്ചി വഴി വിലങ്ങന്നൂരിലെ മലയോര ഹൈവേ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. നിർദിഷ്ട ഹൈവേയുടെ ദൂരം ഒമ്പത് കിലോമീറ്റർ കുറക്കാനും മലമ്പുഴ, പീച്ചി, പുത്തൂരിലെ നിർദിഷ്ട സുവോളജിക്കൽ പാർക്ക് എന്നിവ വഴി വിനോദസഞ്ചാര ഇടനാഴി രൂപപ്പെടുത്താനും ഉപകരിക്കുമെന്നും ഉന്നയിച്ചിരുന്നു. ഇതിൽ നടപടിയില്ലാത്തതിനെ തുടർന്ന് ഷാജി കോടങ്കണ്ടത്ത്, പാണഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ കെ.പി. എൽദോസ്, സാലി തങ്കച്ചൻ എന്നിവരാണ് ൈഹകോടതിയെ സമീപിച്ചത്. മലയോര ഹൈവേയുടെ ഉദ്ദേശ ലക്ഷ്യങ്ങളും മാനദണ്ഡവും വിലയിരുത്തി റൂട്ട് മാറ്റം സംബന്ധിച്ച് നാല് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് ഷാജി പി. ചാലി ഉത്തരവിട്ടു. ഇതി​െൻറ പകർപ്പും പരാതിയും ചീഫ് സെക്രട്ടറിക്ക് പരാതിക്കാർ അയച്ചിരുന്നു. അതിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.