ക്രിസ്തുവിെൻറ അഭിഷിക്തൻ ഇനി അഭിഭാഷകനും

തൃശൂർ: ബലിപീഠത്തിൽ നിന്ന് നീതിപീഠത്തിലേക്കായിരുന്നു ഫാ. ഫ്രാങ്കോ പുത്തരിയുടെ യാത്ര. ഇപ്പോൾ അൾത്താരക്ക് മുന്നിലെ പുരോഹിതൻ വെറും വികാരി മാത്രമല്ല, അഭിഭാഷകൻ കൂടിയായ വികാരിയാണ്. എൽ.എൽ.ബി പഠനം പൂർത്തിയാക്കി. വ്യാഴാഴ്ച ഹൈകോടതിയിൽ നടന്ന എൻറോൾമ​െൻറ് ചടങ്ങിൽ ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുമ്പാകെ സന്നദ് നടത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചു. പട്ടിക്കാട് മഞ്ഞക്കുന്ന് സ​െൻറ് തോമസ് പള്ളി വികാരിയാണ് ഫാ. ഫ്രാങ്കോ പുത്തരി. നീതി അർഹിക്കുന്നവരുടെയും അത് നിഷേധിക്കപ്പെടുന്ന പാവങ്ങളുടെയും നൊമ്പരങ്ങളാണ് അഭിഭാഷകനാവാനുള്ള പ്രചോദനമായത്. പാർശ്വവത്കരിക്കപ്പെട്ടവരിലേക്കായിരിക്കും ത​െൻറ അഭിഭാഷക ജീവിതം കേന്ദ്രീകരിക്കുകയെന്ന് ഫാ. ഫ്രാങ്കോ പറഞ്ഞു. 2014ൽ എളനാട് വികാരിയായിരിക്കുമ്പോഴാണ് എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്കോടെ തൃശൂർ ഗവ. ലോ കോളജിൽ പ്രവേശനം നേടിയത്. ഉയർന്ന റാങ്കോടെ നിയമപഠനവും പൂർത്തിയാക്കി. തിരുത്തിപറമ്പ് ഇടവക പുത്തിരി മാത്യു സേവ്യറി​െൻറയും മറിയാമ്മയുടെയും ഏക മകനാണ്. സി. പൂജിത സി.എസ്.സി (ഓസ്ട്രിയ), ആൻസി ബെന്നി, ഫ്രെജീന നിജോ എന്നിവർ സഹോദരങ്ങളാണ്. എൽ.എൽ.എം അഖില കേരള എൻട്രൻസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ ഫാ.ഫ്രാങ്കോ, ഗവ. ലോകോളജിൽ ബിരുദാനന്തര ബിരുദ പഠനം തുടരുന്നുണ്ട്. തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തി​െൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഫാ. ഫ്രാങ്കോ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.