തൃശൂർ: പ്രവേശനോത്സവം 'ചിത്രക്കുട തണല്‍'പദ്ധതിയിലൂടെ വര്‍ണമയമാക്കി അയ്യന്തോള്‍ ഗവ. ഹൈസ്‌കൂളിലെ കുട്ടികള്‍. ലളിതകല അക്കാദമി ചിത്രങ്ങള്‍ വരച്ച വര്‍ണക്കുടകള്‍ സ്‌കൂളിലെ കുട്ടികൾക്ക് ചിത്രക്കുട നൽകിയാണ് പ്രവേശനോത്സവം വർണാഭമാക്കിയത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് കുടകള്‍ നല്‍കി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ അണിനിരന്ന കുട്ടികള്‍ക്കൊപ്പം മന്ത്രിയും അധ്യാപകരും രക്ഷിതാക്കളും കുടകള്‍ നിവര്‍ത്തി ഏെറ നേരം െചലവിട്ടു. കുട്ടികളിലേക്ക് ചിത്രകലയുടെ സന്ദേശം പ്രചരിപ്പിക്കാനാണ് ചിത്രക്കുട തണല്‍ പദ്ധതി നടപ്പാക്കിയത്. കലാകാരന്മാര്‍ സ്‌കൂള്‍ അങ്കണത്തില്‍ കുട്ടികളുടെ ചിത്രങ്ങളും വരച്ചു. പി.ആര്‍. ജയകൃഷ്ണന്‍, ആഷിക് എം. സജീവ്, ഒ.സി. മാര്‍ട്ടിന്‍, പി.ബി. ജിബു, കെ.ബി. അനന്തകൃഷ്ണന്‍, സി.ജി. ഗോകുല്‍, സി.എസ്. അപര്‍ണ, അക്ഷയ്കുമാര്‍, കെ.ബി. ആതിര, കെ.ബി. ആേൻറാ, പി.വി. പത്മപ്രിയ എന്നിവരാണ് കുടകളില്‍ ചിത്രങ്ങള്‍ വരച്ചത്. മന്ത്രിക്ക് ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ചിത്രക്കുട സമ്മാനിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം മന്ത്രി ഭക്ഷണം കഴിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ്, അയ്യന്തോള്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ കെ. ലീല, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡൻറ് സുരേഷ് ജേക്കബ്, പി.ടി.എ പ്രസിഡൻറ് പ്രകാശന്‍, അയ്യന്തോള്‍ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി. സുധാകരന്‍, എം. ജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.