തൃശൂര്‍: കേരള ഓർത്തോപീഡിക് അസോസിയേഷനും തൃശൂർ ഓർത്തോപീഡിക് സൊസൈറ്റിയും ചേർന്ന് ഞായറാഴ്ച കാൽമുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ അടിസ്ഥാനവശങ്ങളെ കുറിച്ച് ശിൽപശാല നടത്തുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ആൻറണി ജോസഫ് തോപ്പില്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് ഹോട്ടൽ അശോക ഇന്നിൽ ഇരുന്നൂറോളം എല്ലുരോഗ വിദഗ്ധര്‍ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പത്ത് വിദഗ്ധർ ക്ലാസെടുക്കും. ഉച്ചക്കുശേഷം പഠിപ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവസരവും നല്‍കും. സൊസൈറ്റി സെക്രട്ടറി ഡോ. സൈമണ്‍ മാത്യു, ട്രഷറര്‍ ഡോ. എം.എൻ. അജിത്കുമാര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.