മരങ്ങൾക്ക്​ ബോർഡും സംരക്ഷണവും

തൃശൂര്‍: പരിസ്ഥിതി ദിനത്തി​െൻറ ഭാഗമായി കോര്‍പറേഷന്‍ നെഹ്‌റു പാര്‍ക്കിലെ മരങ്ങളിൽ അവയുടെ പേരെഴുതിയ ബോര്‍ഡ് വെച്ച് സംരക്ഷണ പരിപാടികൾ നടപ്പാക്കുമെന്ന് മണ്ണ്പര്യവേക്ഷണ ഓഫിസർ എം.എ. സുധീർബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൽ.ഐ.സിയും മണ്ണ്പര്യവേക്ഷണ-മണ്ണു സംരക്ഷണ വകുപ്പും ചേര്‍ന്നാണ് പരിപാടി നടത്തുക. പ്രദര്‍ശന ബോര്‍ഡില്‍ മലയാളത്തിലും ഇംഗ്ലീഷിലും മരങ്ങളുടെ പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തും. 300 മരങ്ങളാണ് പാർക്കിലുള്ളത്. ഞായറാഴ്ച രാവിലെ 8.30ന് ഗവ. മോഡൽ ഗേൾസ് സ്കൂളിൽ ഉദ്ഘാടന ചടങ്ങ് നടക്കും. പാർക്കിൽ രുദ്രാക്ഷത്തി​െൻറ തൈ നട്ട് ബോര്‍ഡ് സ്ഥാപിച്ച് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. ജില്ല മണ്ണു സംരക്ഷണ ഓഫിസര്‍ പി.ഡി. സിന്ധു, മണ്ണ് സംരക്ഷണ ഓഫിസര്‍മാരായ പ്രിന്‍സ് ടി. കുര്യന്‍, വി. ജയകുമാര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.