ചാവക്കാട്: ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി രണ്ട് മലയാളികൾ ഉൾെപ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. പാലക്കാട് പറളി സ്വദേശി നാറപറമ്പിൽ ഹബീബ് (58), തൃശൂര്‍ വടക്കാഞ്ചേരി റയിൽവേസ്റ്റേഷനു സമീപം പുത്തൻപീടികയിൽ ഷറഫുദ്ദീന്‍ (40), കോയമ്പത്തൂര്‍ നഞ്ചുണ്ടപുരം സ്വദേശികളായ താജുദ്ദീന്‍ (32), മുഹമ്മദ് ഇർഷാദ് (29), ഫിറോസ് ഖാൻ (32) എന്നിവരാണ് ചാവക്കാട് പൊലീസിെൻറ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ 6.10ന് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ മാറി വടക്കേബൈപാസ് ജങ്ഷനിൽ വെച്ചാണ് ഒന്നരക്കോടി രൂപയുടെ മൂല്യമുള്ള നിരോധിച്ച 500, 1000 രൂപ നോട്ടുകളുമായി രണ്ട് കാറുകളിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം ്രൂപയുടെ നിരോധിച്ച നോട്ടുകൊടുത്ത് പുതിയ 20,000 രൂപയുടെ നോട്ട് വാങ്ങാനുള്ള പദ്ധതിയുമായി ചാവക്കാട് മേഖലയിൽ വിതരണത്തിന് കൊണ്ടുവന്ന നോട്ടുകളാണിതെന്ന് ചാവക്കാട് സി.ഐ സുരേഷ് പറഞ്ഞു. ജില്ലയിൽ നടന്ന നോട്ട് വേട്ടയിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണ് വെള്ളിയാഴ്ച പിടികൂടിയത്. 2016 നവംബറിൽ നോട്ട് നിരോധനം വന്നശേഷം മുഴുവൻ തുകയും റിസർവ് ബാങ്കിലെത്തിയിട്ടില്ലെന്നും രഹസ്യമായ മാർഗത്തിലൂടെ ഇനിയും നൽകി മാറ്റാനാവുമെന്നും വിശ്വസിപ്പിച്ചാണ് മേഖലയിൽ പഴയ നോട്ടുകളുടെ കൈമാറ്റം നടക്കുന്നത്. പഴകി പൂത്തതിനാൽ പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താൻ പൊലീസുകാർക്ക് രണ്ട് മണിക്കൂറിലേറെ സമയം വേണ്ടിവന്നു. സമീപത്തെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് വാങ്ങിയ നോട്ടെണ്ണൽ യന്ത്രത്തിൽ ഈ പണമിട്ടപ്പോൾ പൂപ്പൽ പിടിച്ച നോട്ടുകൾ ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നതാണ് എണ്ണാൻ വൈകിയത്. പിടികൂടിയ പ്രതികളിൽ താജുദ്ദീൻ വഴിയാണ് പണമെത്തിയത്. ഇയാൾ കോയമ്പത്തൂരിൽ വസ്ത്രവ്യാപാരിയും ഫിറോസ് ഖാൻ സ്ക്രാപ് വ്യാപാരിയും ഇർഷാദ് അപ്ഹോൾസ്റ്ററി രംഗത്ത് പ്രവർത്തിക്കുന്നയാളുമാണ്. വടക്കാഞ്ചേരിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് കൂട്ടത്തിലെ ഷറഫുദ്ദീൻ. ഇവരുമായി ചാവക്കാട് മേഖലയിൽ ബന്ധിപ്പിക്കുന്ന കണ്ണികൾ ഉടനെ വലയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇത് രണ്ടാം തവണയാണ് ചാവക്കാട് പൊലീസ് നിരോധിത നോട്ടുകൾ പിടികൂടുന്നത്. കഴിഞ്ഞ ജനുവരിയിൽ 35 ലക്ഷത്തിെൻറ നിരോധിക്കപ്പെട്ട നോട്ടുകളുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഗുജറാത്തില്‍ നിന്നാണ് പണമെത്തിയത്. സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിൽ എസ്.ഐ പി.ആർ. രാജീവ്, എ.എസ്.ഐ അനിൽ മാത്യു, എസ്.ഐ കെ.വി. മാധവൻ, എ.എസ്.ഐമാരായ എസ്. സുനിൽകുമാർ, ജിജിൽ, ക്രൈംബ്രാഞ്ച് എ.എസ്.ഐ രാകേഷ്, സീനിയർ സി.പി.ഒ സുദേവ്, സി.വി.ഒമാരായ സന്ദീപ്, സുരേഷ്, ജോഷി, ഷജീർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.