തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പുതിയ സംസ്ഥാന കൺവീനർ തൃശൂരിെൻറ മരുമകൻ. മരുമകനായെത്തി ഇപ്പോൾ തൃശൂരുകാരനായ എ. വിജയരാഘവനിലൂടെ സി.പി.എം തൃശൂരിലെ പാർട്ടി ഘടകത്തെ ഒന്നുകൂടി പരിഗണിച്ചിരിക്കുകയാണ്. ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയർത്തിയതിനു പിന്നാലെയാണ് എ. വിജയരാഘവനിലൂടെ തൃശൂരിൽ പാർട്ടിക്ക് മറ്റൊരു പരിഗണന കൂടി ലഭിക്കുന്നത്. വള്ളുവനാടൻ, തൃശൂർ ഭാഷാ ശൈലികളിൽ ചേർത്ത് വ്യത്യസ്തമായ രീതിയിലുള്ള വിജയരാഘവെൻറ പ്രസംഗങ്ങൾ തൃശൂരിന് ചിരപരിചിതമാണ്. മലപ്പുറം സ്വദേശിയാണെങ്കിലും തൃശൂരിൽ ശ്രീകേരളവർമ്മ കോളജിന് സമീപത്താണ് താമസം. സി.പി.എം ജില്ല കമ്മിറ്റിയംഗവും മഹിള അസോസിേയഷൻ ജില്ല പ്രസിഡൻറും തൃശൂർ കോർപറേഷൻ മുൻ മേയറുമായ ശ്രീകേരളവർമ്മ കോളജിലെ ഇംഗ്ലീഷ് അധ്യാപിക ആർ. ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർഥിയായ ഹരികൃഷ്ണൻ ഏക മകനാണ്. തൃശൂരിൽനിന്ന് വിവാഹം കഴിച്ചാണ് മരുമകനായതെങ്കിൽ വീടുവെച്ച് സ്ഥിരതാമസമാക്കി മകനുമായി. 1989ൽ പാലക്കാട്ടുനിന്നും ലോക്സഭയിലും രണ്ട് തവണ രാജ്യസഭയിലുമെത്തി. 2014ൽ കോഴിക്കോട്ട് മത്സരിച്ച് പരാജയപ്പെട്ടു. കർഷകത്തൊഴിലാളി യൂനിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയെന്ന നിലയിലും കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലുമുള്ള തിരക്കുകൾക്കിടയിൽ ഇടക്കിടെ തൃശൂരിലെത്തി തനി തൃശൂർക്കാരനാവാറുണ്ട് വിജയരാഘവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.