തൃശൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ. 'പരസ്പരം ബഹുമാനിക്കാൻ അറിയാത്തവരാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലുള്ളവർ ഭരണഘടന പോലും അറിയാത്തവർ പാർട്ടി നേതാക്കളായി നടക്കുകയാണ്'-മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ശങ്കരനാരായണൻ ആക്ഷേപിച്ചു. സർവിസിൽ നിന്ന് വിരമിച്ച ഏജീസ് ഒാഫിസ്എംേപ്ലായീസ് കോൺെഫഡറേഷെൻറയും നാഷനൽ കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവ.എംേപ്ലായീസ് ആൻഡ് വർക്കേഴ്സ് പ്രസിഡൻറുമായ കെ.ജെ. റാഫിക്ക് സുഹൃദ്സംഘം ഒരുക്കിയ സ്നേഹാദരത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ആവശ്യമുള്ളത് എന്താണെന്ന് കാണണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത തീരുമാനങ്ങൾ അവസാന കാലത്ത് ഉമ്മൻചാണ്ടിയെക്കൊണ്ട് എടുപ്പിച്ചതാണ് അടിതെറ്റാൻ കാരണം. വഴുക്കലുള്ള സ്ഥലത്തുകൂടി ചിലർ ഉമ്മൻ ചാണ്ടിയെ പിടിക്കാതെ നടത്തിച്ചു. ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരു രാഷ്ട്രീയ നേതാവിനെ രാജ്യത്ത് കണ്ടെത്താനാവില്ല. അന്നത്തെ ചില തീരുമാനങ്ങൾ തിരുത്തിയ ഈ സർക്കാറിനെ ജനം അംഗീകരിക്കുന്നുവെന്ന് പൂട്ടിയ ബാറുകൾ തുറന്നത് പരോക്ഷമായി സൂചിപ്പിച്ച് ശങ്കരനാരായണൻ പറഞ്ഞു. സംസ്ഥാനത്ത് സി.പി.എമ്മല്ല, കോൺഗ്രസാണ് വലിയ പാർട്ടി. എന്നാൽ സി.പി.എം അവരുടെ സംഘടനയെ കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നു. കോൺഗ്രസിന് അതിന് കഴിയുന്നില്ലെന്നതാണ് പരാജയം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തോറ്റതിെൻറ പോസ്റ്റ്മോർട്ടത്തിൽ അർഥമില്ല. ഇനിയുള്ള തെരഞ്ഞെടുപ്പുകൾ ജയിക്കാൻ നോക്കുകയാണ് വേണ്ടതെന്ന് ശങ്കരനാരായണൻ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ റാഫിക്ക് കോൺഗ്രസ് അംഗത്വം നൽകി. തേറമ്പിൽ രാമകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. സി.എൻ. ബാലകൃഷ്ണൻ അനുഗ്രഹ പ്രഭാഷണവും അനിൽ അക്കര ആമുഖ പ്രഭാഷണവും നടത്തി. ബാലചന്ദ്രൻ വടക്കേടത്ത് മംഗളപത്രം സമർപ്പിച്ചു. കെ.പി. വിശ്വനാഥൻ, ഒ. അബ്ദുറഹിമാൻ കുട്ടി, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻെസൻറ്, എൻ.കെ. സുധീർ, ഐ.പി. പോൾ, എൻ.കെ. ബെന്നി, ഡോ.പി. സരിൻ, ജേക്കബ് കെ.സാമുവൽ, ജോൺസൺ ആവോക്കാരൻ, എ.ജി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.