അന്നമനട: കല്ലൂർ സെൻറ് ജോർജ്സ് യു.പി സ്കൂൾ കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോജോ കണ്ണമ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി. കരോളിൻ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.എം. പത്മനാഭൻ, പഞ്ചായത്തംഗം ബിന്ദു ശശി, ബി.ആർ.സി ട്രെയിനർ ബിന്ദു ചെറിയാൻ, പി.കെ. പരമേശ്വരൻ, എം.പി.ടി.എ പ്രസിഡൻറ് ടെസി ഷാജു, ഗേളി ആൻറു എന്നിവർ സംസാരിച്ചു. പുത്തൻചിറ: കരിങ്ങാച്ചിറ സെൻറ് ജൂഡ് എൽ.പി സ്കൂൾ പഞ്ചായത്ത് അംഗം പി.ഐ. മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.സി. ബേബി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജോയ്സി, സനീഷ് കുമാർ എന്നിവർ സംസാരിച്ചു. കുഴൂര്‍: പഞ്ചായത്ത്തല കുഴൂര്‍ ഗവ. ഹൈസ്കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍.ഡി. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. പോളച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം നിര്‍മല്‍ സി. പാത്താടന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഉഷ സദാനന്ദന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിജി വിത്സന്‍, പഞ്ചായത്തംഗം വി.വി. അന്തോണി, പ്രധാനാധ്യാപിക ഇ.കെ. അംബിക, പി.ടി.എ വൈസ് പ്രസിഡൻറ് സലിം എരവത്തൂര്‍, അധ്യാപികമാരായ കെ.എസ്. സരസു, കെ.കെ. രജനി എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സി ട്രെയിനര്‍ സതി ബോധവത്കരണ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.