പ്രവേശനോത്സവം

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ രണ്ടാംകല്ല് എ.എല്‍.പി സ്‌കൂളിലെ വാര്‍ഡ് മെമ്പര്‍ ബേബി കീടായില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പീതാംബരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മെറ്റില്‍ഡ, ജോയ മഞ്ഞളി, നിക്‌സണ്‍ പോള്‍, ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. വരന്തരപ്പിള്ളി സ​െൻറ് പയസ് ടെന്‍ത് സി.യു.പി സ്‌കൂളിലെ നവാഗതരായ ഷെഹറിന്‍ സലീം, ജോയല്‍ ജോഷി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധിനി രാജീവ് അധ്യക്ഷത വഹിച്ചു. ഫാ. ജസ്റ്റിന്‍ പൂഴികുന്നേല്‍, പ്രധാനാധ്യാപിക സി. ലിസ്‌ലെറ്റ്, സി. അനുപമ, ബെന്നി മാനുവല്‍ എന്നിവര്‍ സംസാരിച്ചു. വേലൂപ്പാടം: എ.എൽ.പി സ്കൂളിൽ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് ബിജു ചെമ്മണ്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയ് ബോധവത്കരണ ക്ലാസ് നടത്തി. പഠനോപകരണ വിതരണം ആമ്പല്ലൂര്‍: പുതുക്കാട് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ അനുമോദിച്ചു. ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജു കാളിയേങ്കര അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ പ്രിന്‍സ് ചെതലന്‍, രാജു തളിയപറമ്പില്‍, സേവ്യര്‍ പൊന്തോക്കന്‍, ജെയിംസ് പറപ്പുള്ളി, വി.കെ. വേലുക്കുട്ടി, രജനി സുധാകരന്‍, ഗീത പ്രകാശന്‍, മഞ്ജു ശശിധരന്‍, സെക്രട്ടറി എം.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.