ഇരിങ്ങാലക്കുട: കിഴുത്താണിക്ക് സമീപം തൃത്താണി പാടത്തുനിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. പറപറമ്പിൽ സുരേഷിനെയാണ് (46) ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദും സംഘവും പിടികൂടിയത്. താണിശ്ശേരി കിഴുത്താണി മേഖലയിൽ വിപുലമായ കഞ്ചാവ് വിതരണം നടക്കുന്നതായി പരാതിയുണ്ട്. ഇവിടെ നിന്ന് മാസങ്ങൾക്കുമുമ്പും കഞ്ചാവ് പിടികൂടിയിരുന്നു. എക്സൈസ് സംഘത്തിൽ കെ.എസ്. സിവിൻ, പി.ആർ. അനിൽകുമാർ, കെ.എ. അനീഷ്, പിങ്കി മോഹൻദാസ്, ജയശ്രീ എന്നിവർ ഉണ്ടായിരുന്നു. ഞാറ്റുവേല മഹോത്സവം 15 മുതൽ; അനുബന്ധ പരിപാടികള്‍ക്ക് നാളെ തുടക്കം ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവം ഇൗ മാസം 15 മുതല്‍ 22 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കും. 'കരുതാം ഭൂമിയെ നമുക്ക് വേണ്ടിയും ഭാവിക്ക് വേണ്ടിയും' എന്നതാണ് ഇത്തവണത്തെ ആശയം. ഞാറ്റുവേല മഹോത്സവത്തിെൻറ അനുബന്ധ പരിപാടികള്‍ ഇരിങ്ങാലക്കുട മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇൗ മാസം മൂന്നിന് ആരംഭിക്കും. പുഴസംരക്ഷണത്തിെൻറ അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടി പുഴയോരത്തൊരു സായാഹ്നം എന്ന പേരില്‍ സംഘടിപ്പിക്കുന്ന റിവര്‍ അസംബ്ല'ിയോടെ അനുബന്ധ പരിപാടികള്‍ക്ക് തുടക്കമാകും. ഞായറാഴ്ച 3.30ന് കാറളം പുളിക്കടവില്‍ നടൻ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കുസുമം ജോസഫ് മുഖ്യാതിഥിയാകും. നാലിന് 'ഒരു വിദ്യാർഥിക്ക് ഒരു പ്ലാവ്' പദ്ധതി ജ്യോതിസ് കോളജില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ പ്ലാവ് ജയന്‍, ഫാ. ജോയ് പീണിക്കപറമ്പില്‍ സി. റോസ് ആേൻറാ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. അഞ്ചിന് രുചിയുടെ രാജവീഥികള്‍ എന്ന പരിപാടി ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ നഗരസഭ ചെയര്‍മാന്‍ നിമ്യ ഷിജുവിെൻറ നേതൃത്വത്തില്‍ 41 കൗൺസിലര്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ആറിന് മാമ്പഴസൗഹൃദ പാതയോരം പരിപാടി മൂര്‍ക്കനാട്-കാറളം ബണ്ട് റോഡ് പരിസരത്ത് നടക്കും. ഏഴിന് ഞാറുനടീല്‍ മത്സരം പുല്ലൂര്‍ പനയം പാടത്ത് കവി ചന്ദ്രശേഖരന്‍ ഏങ്ങണ്ടിയൂര്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് ലോക സമുദ്ര ദിനത്തോനുബന്ധിച്ച് 'ഉയിരു കൊടുക്കാം കടലിെൻറ ഉടലിന്' എന്ന ആശയമുയര്‍ത്തി 'നമ്മുടെ കടല്‍ നമ്മുടെ ഭാവി' എന്ന പരിപാടി സംഘടിപ്പിക്കും. മൂന്നുപീടിക ബീച്ചില്‍ ഇ.ടി. ടൈസൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 11ന് ജലം ജീവനാണ് എന്ന ആശയമുയര്‍ത്തി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കിണര്‍ ശുചീകരിക്കുമെന്നും വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. റോഡിലെ കുഴികള്‍ അടച്ചു ഇരിങ്ങാലക്കുട: പോട്ട -മൂന്നുപീടിക സംസ്ഥാന പാതയില്‍ ഠാണാവ് താലൂക്ക് ആശുപത്രിക്ക് സമീപം രൂപപ്പെട്ട കുഴികള്‍ ടാക്സി ഡ്രൈവർമാർ അടച്ചു. ഇവിടെ രാത്രികളിൽ അപകടം പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.