ബിഷപ്​​ ഫ്രാ​േങ്കാ മുളക്കനെ അറസ്​റ്റ്​ ചെയ്യണമെന്ന്​ മനുഷ്യാവകാശ പ്രവർത്തകർ

തൃശൂർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാേങ്കാ മുളക്കനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായാണ് അറസ്റ്റ് നീട്ടുന്നത്. പീഡന കേസിൽ ആരോപണവിധേയനായ ബിഷപ്പിനെ സംരക്ഷിക്കാനുള്ള ശ്രമം അപലപനീയമാണ്. ഇൗ സാഹചര്യത്തിൽ മുഖം നഷ്ടപ്പെടുന്ന നിയമ വ്യവസ്ഥക്കെതിരെ മുഖംമൂടിയണിഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ‌ പ്രതീകാത്മക പ്രതിഷേധം നടത്തുമെന്ന് സിറ്റിസൺസ് എഗെയിൻസ്റ്റ് കറപ്ഷൻ ആൻഡ് ഇൻജസ്റ്റിസ് (കക്കായ്) ഭാരവാഹികൾ പറഞ്ഞു. 28ന് 4.30ന് കോർപറേഷൻ പരിസരത്ത് സമരം ആരംഭിക്കും. പൊതുയോഗം സിസ്റ്റർ ജസ്മി ഉദ്ഘാടനം ചെയ്യും. ഫാ. ജോർജ് പുലിക്കുത്തിയിൽ അധ്യക്ഷത വഹിക്കും. ശ്രീധരൻ തേറമ്പിൽ, ജി. ഷാനവാസ്, കെ.സി. കാർത്തികേയൻ, ലില്ലി പാലോക്കാരൻ, ആേൻറാ കോക്കാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.