സർക്കാർ കൊണ്ടുവന്ന നിയമം കയറ്റിയിറക്ക് തൊഴിൽ ഇല്ലാതാക്കും

തൃശൂർ: സംസ്ഥാന സർക്കാർ ചുമട്ടുതൊഴിൽ മേഖലയിൽ കൊണ്ടു വന്ന നിക്ഷേപ സമാഹരണത്തി​െൻറ പേരിലുള്ള ഓർഡിനൻസ് നിയമം കയറ്റിയിറക്ക് തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുന്ന നടപടിയാണെന്ന് സി.പി.ഐ ജില്ല അസി.സെക്രട്ടറി പി. ബാലചന്ദ്രൻ. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ലോഡിങ് അൺലോഡിങ് ജനറൽ വർക്കേഴ്സ് യൂനിയ‍​െൻറ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ തൊഴിൽ മേഖലയിൽ കൊണ്ടു വരുന്ന പുതിയ നിയമങ്ങൾ തൊഴിൽ മേഖലയിൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ഇതിനു പുറമെയാണ് സംസ്ഥാന സർക്കാറി​െൻറ പുതിയ നിയമമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി എം.ആർ. ഭൂപേശ്, ജോ.സെക്രട്ടറി പി.ഡി. റെജി, ജില്ല ഭാരവാഹികളായ എം.ജി. നാരായണൻ, പി.വി. സദാനന്ദൻ, വി.ആർ. മനോജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് സി.സി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ വി.ജി. രാധാകൃഷ്ണൻ, കെ.കെ. ചന്ദ്രൻ, ഒ.സി. ജോസഫ്, കെ. നന്ദനൻ, കെ.എസ്. സുകുമാരൻ, കെ.എ. അബൂബക്കർ, സി.വി. ഫ്രാൻസിസ്, കെ.കെ. ഭാസി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.