'തൃശൂർ പബ്ലിക്​ ലൈബ്രറി സി.പി.എം പിടിച്ചെടുക്കാൻ നീക്കം'

തൃശൂർ: തൃശൂർ പബ്ലിക് ലൈബ്രറി പിടിച്ചെടുക്കാൻ സി.പി.എം നീക്കം നടത്തുന്നുവെന്ന് 2015ൽ തെരഞ്ഞെടുപ്പിൽ പെങ്കടുത്ത പ്രഫ. ടി.പി. സുധാകരനും ശ്രീകുമാർ പ്ലാക്കാട്ടും ആരോപിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലി​െൻറ സഹായത്തോടെയാണിതെന്നും ഇവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് നടത്താൻ ഇപ്പോൾ ലൈബ്രറി കൗൺസിൽ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. ഭരണ സമിതിക്ക് പകരമുള്ള ഇൗ സംവിധാനത്തിൽ പരമാവധി അംഗങ്ങളെ ചേർത്ത് പബ്ലിക് ലൈബ്രറി പിടിച്ചെടുക്കാനാണ് ശ്രമം. ലൈബ്രറി കൗൺസിൽ സി.പി.എം നിയന്ത്രണത്തിലാണ്. പബ്ലിക് ലൈബ്രറിയിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ച കാര്യം അംഗങ്ങൾ അറിഞ്ഞിട്ടില്ല. പബ്ലിക് ലൈബ്രറിയുടെ കാര്യത്തിൽ ഇപ്പോൾ സംസ്ഥാന ലൈബ്രറി കൗൺസിൽ ഇടപ്പെട്ടത് ഇൗ രാഷ്ട്രീയ ലാക്കോടെയാണ്. 2015ൽ തെരഞ്ഞെടുപ്പിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ഇവർ ആരോപിച്ചു. അന്ന് നടന്ന തെരഞ്ഞെടുപ്പ് ക്രമപ്രകാരമല്ലെന്ന് കാണിച്ച് സംസ്ഥാന ലൈബ്രറി കൗൺസിലിന് തങ്ങൾ പരാതി നൽകി. തുടർന്ന് നടപടി നിർത്തിവെക്കാൻ കൗൺസിൽ പബ്ലിക് ലൈബ്രറി ഭരണ സമിതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഒന്നും സംഭവിച്ചില്ല. പിന്നീട് സ്വാധീനങ്ങൾക്ക് വഴങ്ങി അന്നത്തെ ഭരണ സമിതിക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു ലൈബ്രറി കൗൺസിൽ. ഇക്കുറി ലൈബ്രറി കൗൺസിൽ വീണ്ടും ഇടപ്പെട്ട് പബ്ലിക് ലൈബ്രറി തെരഞ്ഞെടുപ്പ് നിർത്തിവെപ്പിച്ചു. ഇപ്പോൾ നടപടിയെടുത്തത് എന്തുകൊണ്ടാണെന്ന് ലൈബ്രറി കൗൺസിൽ വ്യക്തമാക്കമെന്ന് ഇവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.