തൃശൂര്‍: കേഡറ്റ്‌സ് ക്ലബിെൻറ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. അയ്യന്തോള്‍ അമര്‍ ജവാന്‍ ജ്യോതി സ്മൃതി മണ്ഡപത്തില്‍ നടന്ന വിജയദിനാഘോഷം എന്‍.സി.സി കമാൻഡിങ്ങ് ഓഫിസര്‍ കേണല്‍ എച്ച്. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. യുദ്ധത്തില്‍ മരണമടഞ്ഞ വീരജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനൻറ് കേണല്‍ ആര്‍. വിശ്വനാഥെൻറ വിധവ ജലജ വിശ്വനാഥന്‍, ഹവീല്‍ദാര്‍ വി.കെ. ഈനാശുവിെൻറ സഹധര്‍മ്മിണി ഷിജി ഈനാശു, തൃശൂര്‍ കേഡറ്റ് ക്ലബ് പ്രസിഡൻറ് ആൻറണി ജെ. കുട്ടഞ്ചേരി, ജെയിന്‍ ജോര്‍ജ്, ബി. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര യുവജന മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.