തൃശൂർ: വിയ്യൂര്‍ ജയിലില്‍ റിമാൻഡ് തടവുകാര്‍ക്ക് മർദനമേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മർദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എളനാട് പൂവ്വനത്ത് കുന്നേല്‍ ബിജു, ചീപ്പാറ വളപ്പില്‍ ഫഹദ് എന്നിവരുടെ പരാതിയിലാണ് വിയ്യൂർ പൊലീസ് കേസ് എടുത്തത്. ഞായറാഴ്ച തൃക്കണായ മുളങ്കാട് ചിറക്ക് സമീപം മദ്യപിക്കാനെത്തിയ നാല് അസി.ജയിലർമാരടക്കമുള്ളവരെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് കാരണം. ജയിലർമാരുടെ പരാതിയിലാണ് പ്രതി ചേർത്ത് കേസെടുത്ത് ഇരുവരെയും റിമാൻഡ് ചെയ്തത്. സ്ത്രീകളോട് മോശമായി പെരുമാറിയത് സംബന്ധിച്ച് ബിജുവും ഫഹദും കൂടാതെ സ്ത്രീകൾ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ലത്രെ. പീഡനക്കേസിലെ പ്രതിയും നാല് ജയിലർമാരുമായി അസമയത്ത് ചിറക്ക് സമീപമെത്തിയതാണ് നാട്ടുകാർ ചോദ്യം ചെയ്തത്. ജയിലില്‍ ബിജുവിനെ സഹതടവുകാരും ഫഹദിനെ ജയിലിലെ അസി.വാര്‍ഡനും മർദിച്ചതായാണ് പരാതി. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ഫഹദിെൻറ കഴുത്തിലും ബിജുവിന് തലക്കും മുഖത്തും പരിക്കുകളുണ്ട്. ഇരുവരെയും അനിൽ അക്കര എം.എൽ.എ ആശുപത്രിയിൽ സന്ദർശിച്ചു. ജയിലിൽ മനുഷ്യാവകാശ ലംഘനം നടന്നതായും സംഭവത്തിൽ ജയിലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. ജയിൽ വാർഡൻമാരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇതിനിടെ ആരോപണ വിധേയരായ ജയിൽവാർഡൻമാരെ രക്ഷപ്പെടുത്താൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടക്കുന്നുവെന്നും പരാതിക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.