തൃശൂർ: ലോറി സമരത്തെ മറികടക്കാന്‍ ചെറുകിട വാഹനങ്ങളില്‍ ചരക്കുകളെത്തിച്ച് വ്യാപാരികള്‍. ഇതോടെ പച്ചക്കറി വിപണിയിലെ പ്രതിസന്ധിക്ക് അയവു വന്നു. എങ്കിലും ലോറി സമരം വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. മേട്ടുപാളയം മാര്‍ക്കറ്റില്‍നിന്ന് ചരക്കെത്തുന്നതിനാല്‍ പച്ചക്കറിക്ക് കാര്യമായ ക്ഷാമം അനുഭവപ്പെടുന്നില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. അരിയും പഞ്ചസാരയുമടക്കമുള്ള പലവ്യഞ്ജനങ്ങൾക്ക് നിലവിൽ ക്ഷാമം നേരിട്ടു തുടങ്ങിയിട്ടില്ല. കുറവാണെങ്കിലും ലോഡ് ഇടവിട്ടു വരുന്നതും സാധന സാമഗ്രികള്‍ ആവശ്യത്തിന് സ്റ്റോക്കുള്ളതുമാണ് ക്ഷാമം അനുഭവപ്പെടാത്തതിന് കാരണമത്രെ. സമരം കൂടുതല്‍ ശക്തമായാല്‍ ക്ഷാമവും വിലക്കയറ്റവും രൂക്ഷമാവുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.