പീച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ പീച്ചി ഡാം ഉടൻ തുറക്കില്ല. എന്നാൽ ഡാം തുറക്കാനുള്ള പരിധിയായ 78.6 ആണ് ജലവിതാനം. വെള്ളം 78.6നും 78.9 ഘനമീറ്ററിനുമിടയിലാണ് ഡാം തുറക്കുക. രണ്ട് ദിവസമായി മഴ കുറഞ്ഞതോടെ ഡാം തുറക്കാൻ ധൃതിപിടിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനമെന്നറിയുന്നു. അതേസമയം, ജലവിതാനം 78.6 ഘനമീറ്ററിലെത്തിയ സാഹചര്യത്തിൽ ഇറിഗേഷൻ വകുപ്പ് ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മൂന്നാമത്തെ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാർമേഘം കൂടുതൽ ഇരുണ്ടാൽ ഡാം ഇനിയൊരു മുന്നറിയിപ്പില്ലാതെ തന്നെ തുറന്നുവിടും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ മൂന്ന് മില്യൺ മീറ്റർ ക്യൂബ് ജലമാണ് തുറന്നുവിടേണ്ടത്. ഷട്ടർ അഞ്ച് ഇഞ്ച് മാത്രം പൊക്കിയാൽ ഇത്രയും ജലം തുറന്നുവിടാൻ കഴിയും. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഡാം പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.