തൃശൂർ: ലോറി സമരം ശക്തമായതോടെ കോഴിമുട്ടക്കും വിലകൂടി. ഒന്നര വർഷമായി വിലയിൽ കാര്യമായ വർധന ഇല്ലാതിരുന്ന മുട്ട ഒന്നിന് 50 പൈസകൂടി അഞ്ചുരൂപയായി. നിലവിൽ മൊത്ത വിപണിയിൽ നാലു മുതൽ 4.30 രൂപക്ക് വരെ ലഭിച്ചിരുന്ന മുട്ടയാണ് ചില്ലറ വിപണിയിൽ 4.50ന് നൽകിയിരുന്നത്. മുട്ട അധികം വരുേമ്പാൾ നാലൂരുപക്കും അതിനുതാഴെയും വില വരാറുണ്ട്. നിലവിൽ 4.80 രൂപയാണ് മൊത്തവില. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് കേരളത്തിൽ മുട്ട എത്തുന്നത്. ലോറി സമരം ശക്തമായതോടെ മുട്ടവരവ് നിന്നതാണ് വില കയറാൻ കാരണം. അതിനിടെ ഒരാഴ്ചയായി തുടരുന്ന ലോറി സമരം കാരണം കോഴിത്തീറ്റ ലഭിക്കാത്തതിനാൽ കോഴി കർഷകർ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കോഴിത്തീറ്റക്കായി ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരാഴ്ചയായി തീറ്റ വരവ് നിലച്ചിരിക്കുകയാണ്. ശകതമായ മഴയായതിനാൽ ഫാമുകളിൽ കോഴിത്തീറ്റ സ്റ്റോക്ക് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ലോറി ഉടമകളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് സമരം അടിയന്തരമായി ഒത്തുതീർപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് കേരള പൗൾട്രി ഫാർമേഴ്സ് േട്രഡേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.