ബാസ്​കറ്റ് ബാൾ അസോസിയേഷനെ വൈദികൻ നയിക്കും

തൃശൂർ: ബാസ്കറ്റ് ബാൾ കളത്തിൽ കളി നിയന്ത്രിക്കുന്ന ഫാ. റോയ് ജോസഫ് വടക്കൻ ഇനി ബാസ്കറ്റ് ബാൾ അസോസിയേഷനെ നിയന്ത്രിക്കും. ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ പ്രസിഡൻറായി ഫാ. റോയ് ജോസഫ് വടക്കൻ തിരഞ്ഞെടുക്കപ്പെട്ടു. ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ് അസി. മാനേജരാണ്. ബാസ്കറ്റ്ബാൾ റഫറിയായി കളിക്കളത്തിൽ തലയുയർത്തിനിന്ന വൈദികനാണ് റോയ് ജോസഫ് വടക്കൻ. ഏനാമാവ് സ്വദേശിയാണ്. 2003ൽ വൈദികപട്ടം കിട്ടിയ ശേഷം അജപാലനത്തിനൊപ്പം ബാസ്കറ്റ്ബാൾ ദേശീയ റഫറിയായി പോണ്ടിച്ചേരി ചാമ്പ്യൻഷിപ്, നാഷനൽ സൗത്ത് സോൺ ചാമ്പ്യൻഷിപ് തുടങ്ങി നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. എം.ബി.എ നേടിയ തൃശൂരിലെ ആദ്യ വൈദികനാണ്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസി. ഡയറക്ടറായിരുന്നു. ബാസ്കറ്റ്ബാൾ കളിക്കുന്ന വൈദികർ നിരവധിയുണ്ടെങ്കിലും റഫറിയായി ആരുമുണ്ടായിട്ടില്ല. ഫാ. വടക്ക​െൻറ ബന്ധുവാണ്. ബാസ്കറ്റ്ബാൾ അസോസിയേഷ​െൻറ ജില്ല അമരക്കാരെനന്ന ഉത്തരവാദിത്തം പുതിയ തലമുറയെ ബാസ്കറ്റ്ബാളിലേക്ക് പരമാവധി അടുപ്പിക്കാൻ സഹായകമാവുമെന്ന് ഫാ. റോയ് പറഞ്ഞു. ഫുട്ബാളിനും ക്രിക്കറ്റിനും പിന്നാലെ പോകുന്ന യുവതലമുറയെ ബാസ്കറ്റ്ബാൾ കോർട്ടിൽ എത്തിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.