കലാമണ്ഡലം ഹുസ്ന ഭാനുവിന് അനുമോദനം

തൃശൂർ: കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച കലാമണ്ഡലം ഹുസ്ന ഭാനുവിന് തൃശൂർ പൗരാവലിയുടെ അനുമോദനം. 28ന് വൈകീട്ട് അഞ്ചിന് കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന യോഗം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ക്ഷേമാവതി ഉപഹാര സമർപ്പണവും തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ കനകചിലങ്ക സമർപ്പണവും സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ മംഗളപത്ര സമർപ്പണവും കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ നാട്യരത്ന കീർത്തിമുദ്ര സമർപ്പണവും നടത്തും. തുടർന്ന്, ഹുസ്നാ ഭാനുവി‍​െൻറ മകൾ ഷബാനയും മരുമകൻ ഷഫീക്കുദ്ദീനും ചേർന്ന് 'രാധാമാധവം' നൃത്താവിഷ്ക്കാരവും അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ സമാദരണസമിതി ഭാരവാഹികളായ വി. നന്ദകുമാർ, ഡോ. ബാബു വിശ്വനാഥ്, രാമദാസ് പി. നമ്പ്യാർ, എം.കെ. ഗിരീഷ്, സുഷമ സൂരജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.