തൃശൂർ: തൈക്കാട്ടുശ്ശേരിയിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 50 പവനും ലക്ഷം രൂപയും കവർന്ന കേസ് അന്വേഷണത്തിന് പൊലീസ് സൈബര്‍ സെല്ലിെൻറ സഹായം തേടി. മോഷണം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സൈബര്‍ സെല്ലിെൻറ സഹായം തേടിയത്. സി.സി.ടി.വി കാമറയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ ചോദ്യംചെയ്തുവെങ്കിലും കാര്യമായ പുരോഗതി ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുമായി അടുപ്പമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മോഷണം നടന്ന വീടിെൻറ പുറകുവശത്തെ വാതില്‍ തുറന്ന് കിടന്നത് എങ്ങനെയെന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. എ.സി.പി വി.കെ. രാജുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച പട്ടാപ്പകൽ വടക്കൂട്ട് ബാലകൃഷ്ണെൻറ വീട്ടില്‍നിന്നാണ് മോഷണം പോയത്. അതേസമയം നെല്ലിക്കുന്ന് സഹോദരങ്ങളുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.