വ്യവസായ വകുപ്പിനെതിരെ എ.​െഎ.ടി.യു.സി സമരത്തിന്​

തൃശൂർ: വ്യാവസായിക നിക്ഷേപത്തി​െൻറ പേരിൽ സംസ്ഥാന സർക്കാർ ചുമട്ടു തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുകയാണെന്ന് സി.പി.െഎയുടെ തൊഴിലാളി സംഘടനയായ എ.െഎ.ടി.യു.സി. സി.പി.എമ്മി​െൻറ നിയന്ത്രണത്തിലുള്ള വൈദ്യുതി വകുപ്പിലെ ചില നടപടികൾക്കെതിരെ രംഗത്തു വന്നതിനു പിന്നാലെയാണ് വ്യവസായ വകുപ്പിനെതിരെയും എ.െഎ.ടി.യു.സി നിലപാടെടുക്കുന്നത്. നിലവിലുള്ള ചുമട്ടു തൊഴിൽ നിയമപ്രകാരം അസിസ്റ്റൻറ് ലേബർ ഓഫിസർ പരിശോധിച്ച് കാർഡ് കൊടുത്തതാണ്. ഇത്തരം പതിനായിരക്കണക്കിന് തൊഴിലാളികൾ ഈ മേഖലയിൽ കുടുംബം പോറ്റാൻ തൊഴിലെടുക്കുന്നുണ്ട്. എന്നാൽ, യന്ത്രവത്കരണവും വാഹനങ്ങളുടെ ആധിക്യവും തൊഴിൽ ഇല്ലാതാക്കുകയാണ്. ഏത് തൊഴിലാണ് ഇപ്പോൾ തൊഴിലാളികൾക്ക് ചെയ്യാൻ കഴിയുന്നതെന്ന് വ്യക്തമല്ലാതായി. ആർക്കും സ്വന്തം തൊഴിലാളികളെവെച്ച് കയറ്റിയിറക്ക് നടത്താൻ അനുവദിക്കുന്നതുപോലെയാണ് വ്യവസായ സംരംഭകർക്ക് സഹായം ചെയ്തിട്ടുള്ളത്. മാത്രമല്ല ഇക്കാലമത്രയും ചെയ്തിരുന്ന തൊഴിൽ ഇല്ലാതാക്കി ഈ തൊഴിൽ മേഖലതന്നെ ഇല്ലാതാക്കാൻ മാത്രമാണ് ഇപ്പോഴത്തെ നിയമം വഴിവെക്കുന്നതെന്ന് എ.െഎ.ടി.യു.സി കുറ്റപ്പെടുത്തുന്നു. വർക്കല കഹാർ കമീഷൻ റിപ്പോർട്ട് തൊഴിൽ നഷ്ടപ്പെടുത്താതെ, ഭേദഗതികളോടെ നടപ്പാക്കണം. ക്ഷേമബോർഡ് പദ്ധതി പ്രദേശത്ത് അറ്റാച്ച്ഡ് കാർഡ് നൽകി ബോർഡി​െൻറ പ്രവർത്തനത്തെ ബാധിക്കുന്ന അവസ്ഥയുണ്ട്. ക്ഷേമ പദ്ധതി വ്യാപിപ്പിച്ചും ക്ഷേമാനുകൂല്യം വർധിപ്പിച്ചും ചുമട്ടു തൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചും ഈ മേഖലയിൽ ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കണം. ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഒാഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ല ലോഡിങ് അൺലോഡിങ് ജനറൽ വർക്കേഴ്സ് യൂനിയൻ സെക്രട്ടറി എം.ആർ. ഭൂപേശ് അറിയിച്ചു. ജയ്ഹിന്ദ് മാർക്കറ്റ് ബിൽഡിങിലെ ബോർഡ് ഒാഫിസിലേക്ക് രാവിലെ പാറമേക്കാവ് ക്ഷേത്രപരിസരത്തുനിന്ന് മാർച്ച് തുടങ്ങും. ധർണ സി.പി.ഐ ജില്ല അസി. സെക്രട്ടറി പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂനിഫോം ധരിച്ചാണ് പ്രവർത്തകർ മാർച്ചിൽ പെങ്കടുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.