'ജീവ ജീനിയസ്' അവാർഡ്

തൃശൂർ: പരിസ്ഥിതി പ്രവർത്തകനും ജീവശാസ്ത്ര അധ്യാപകനുമായിരുന്ന സാജു മാത്യുവി​െൻറ പേരിലുള്ള 'ജീവ ജീനിയസ്'അവാർഡിന് പെരിങ്ങോട്ടുകര ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും സുവോളജി അധ്യാപകനുമായ കെ.എച്ച്. സാജൻ അർഹനായി. 10,001 രൂപയും പ്രശസ്തി ഫലകവുമാണ് അവാർഡ്. മികച്ച വിദ്യാർഥിയായി ഇതേ വിദ്യാലയത്തിലെ കെ.എസ്. ഗീതികയും മികച്ച ഗവേഷക വിദ്യാർഥിയായി ഇരിങ്ങാലക്കുട എസ്.എൻ ഹയർസെക്കൻഡറി സ്കൂളിലെ നീമ ഫ്രാൻസിസും തെരഞ്ഞെടുക്കപ്പെട്ടു. 2,501 രൂപയും പ്രശസ്തി ഫലകവുമാണ് വിദ്യാർഥികൾക്കുള്ള അവാർഡ്. ആഗസ്റ്റ് 11ന് വിലങ്ങൻകുന്നിലെ സാജു മാത്യു സ്മൃതി വൃക്ഷച്ചുവട്ടിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പത്മിനി അവാർഡ് സമ്മാനിക്കും. ഭാരവാഹികളായ എ.ഡി. ആൻറു, പി.ജെ. സ്റ്റൈജു, വിൽസൺ മാത്യു, സജീഷ് ചന്ദ്രൻ, എം.സി. കൃഷ്ണദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.