തൃശൂർ: സി.പി.എം നടത്തുന്ന അപവാദ പ്രചാരണത്തിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ 27ന് ജില്ലയിൽ തുടങ്ങും. 'ബഹുജന രാഷ്ട്രീയത്തെ തകർക്കാനാവില്ല' എന്നതാണ് ആഗസ്റ്റ് 20 വരെ നടക്കുന്ന കാമ്പയിെൻറ മുദ്രാവാക്യം. വാഹന പ്രചാരണം, പൊതുസമ്മേളനങ്ങൾ, ലഘുലേഖ വിതരണം, ഹൗസ് കാമ്പയിൻ എന്നിവയാണ് ഉദ്ദേശിക്കുന്നത്. 'മീശ' നോവൽ പിൻവലിച്ചത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് എതിരായ കടന്നുകയറ്റമാണെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ജില്ല പ്രസിഡൻറ് ഇ.എം. അബ്ദുൽ ലത്തീഫ്, സെക്രട്ടറി കെ.വി. അബ്ദുൽ നാസർ, ട്രഷറർ ഷമീർ ബ്രോഡ്വേ, ജില്ല സമിതി അംഗം ആസിഫ് അബ്ദുല്ല എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.