തൃശൂര്‍: മഴ കനത്തതോടെ പീച്ചി ഡാം ജലനിരപ്പ് 78 മീറ്റര്‍ പിന്നിട്ടു. ഇതോടെ തുറക്കാനുള്ള ആദ്യ മുന്നറിയിപ്പു നല്‍കി. ജലവിതാനം ചൊവ്വാഴ്ച 78.01 മീറ്റര്‍ എത്തി. 78.3 മീറ്റര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ മുന്നറിയിപ്പും 78.6 മീറ്റര്‍ പിന്നിട്ടാല്‍ മൂന്നാമത്തെ മുന്നറിയിപ്പും നല്‍കി ഡാമിെൻറ ഷട്ടറുകള്‍ തുറക്കുമെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ് പറഞ്ഞു. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മറ്റും മുന്‍കരുതലുകളെടുക്കുന്നതിനായാണ് ഡാം തുറക്കുന്ന മുന്നറിയിപ്പുകള്‍ നല്‍കുന്നത്. 2014ലാണ് അവസാനമായി പീച്ചി ഡാം ഷട്ടറുകള്‍ തുറന്നത്. ഡാം തുറന്നാല്‍ നൂറുകണക്കിനാളുകള്‍ കാണാനായി പീച്ചി ഡാമിലേക്ക് എത്തിച്ചേരും. നേരത്തെ ഡാം തുറന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍കൂടി വ്യാജ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് നിരവധിയാളുകളാണ് എത്തിയിരുന്നത്. എന്തായാലും മഴ തുടർന്നാല്‍ അടുത്ത ദിവസം തന്നെ ഡാം തുറക്കും. പീച്ചി ഡാം തുറക്കുന്ന മുന്നറിയിപ്പിൽ പൊലീസും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ചിമ്മിനിയില്‍ സംഭരണശേഷിയുടെ 70.76 ശതമാനം വെള്ളമേ ആയിട്ടുള്ളൂ. 151.55 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള ഡാമിലെ ചൊവ്വാഴ്ചയിലെ അളവ് 107.25 ദശലക്ഷം ഘനമീറ്ററാണ്. 70.3 മീറ്ററാണ് ചൊവ്വാഴ്ചയിലെ ജലവിതാനം. പരമാവധി ജലവിതാനം 76.40 മീറ്ററാണ്. ഡാം നിറയാന്‍ ഇനിയും ആറുമീറ്റര്‍ വെള്ളം ഉയരണം. വാഴാനി ഡാമില്‍ ജലവിതാനം 60.12 മീറ്ററിലെത്തി. (പരമാവധി 62.480). 18.121 ദശലക്ഷ ഘനമീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ 15.98 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണിന്നുള്ളത്. 61.5മീറ്റര്‍ വെള്ളമായാല്‍ ജാഗ്രത നിർദേശം നല്‍കും. രണ്ട് ദിവസത്തിനകം വാഴാനി ഡാമും തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.