തൃശൂര്‍: ജീവകാരുണ്യ പ്രവര്‍ത്തകര്‍ പോലും വിഭാഗീയമായി ചിന്തിക്കുന്ന കാലത്താണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈത്തുറഹ്മ പോലുള്ള ജീവസുറ്റ പ്രവൃത്തികള്‍ക്ക് പ്രസക്തിയേറുന്നതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കെ.എം.സി.സി ദുബൈ ജില്ല കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശവും ശിഹാബ് തങ്ങള്‍ റിലീഫും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്സ-വിവാഹ ധന സഹായങ്ങളോടൊപ്പം 80 പേര്‍ക്ക് തയ്യല്‍ മിഷീനുകളും കൈമാറി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ. അന്‍വര്‍ നഹ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്. ഹംസ, ഇ.പി. ഖമറുദ്ദീന്‍, പി.എം. അമീര്‍, എം.പി. കുഞ്ഞിക്കോയ തങ്ങള്‍, വി.എം. മുഹമ്മദ് ഗസ്സാലി, മുഹമ്മദ് വെട്ടുകാട്, ജമാല്‍ മനയത്ത്, കെ.എസ്. നഹാസ്, അബ്ദുസമദ്, കെ.എ. ഹാറൂണ്‍ റഷീദ്, എം.എ. റഷീദ്, പി.കെ. മുഹമ്മദ് ഹാജി, വി.കെ. മുഹമ്മദ്, ഗഫൂര്‍ കടങ്ങോട്, എം.വി. സുലൈമാന്‍, സി.എ. അബ്ദുട്ടിഹാജി, എം.എ. അസീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.