കുന്നംകുളം: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമം. മദ്യലഹരിയിലായിരുന്ന മൂവർ സംഘത്തെ ചെറുത്തുതോൽപ്പിച്ചാണ് യുവതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴോടെ കുന്നംകുളം ആനായ്ക്കലിലാണ് സംഭവം. കാണിയാമ്പാൽ സ്വേദശിനിയായ 22 കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സഹോദരിപുത്രനെ ബസ്സ്റ്റോപ്പിൽ കൊണ്ടുവിട്ട് തിരികെ വരും വഴി മൂന്നംഗ സംഘം യുവതിയുടെ സ്കൂട്ടറിന് മുന്നിൽ നിന്ന് കൈ കാണിച്ചു. വണ്ടി നിർത്തിയതോടെ മദ്യലഹരിയിലായിരുന്ന സംഘം കടന്നുപിടിക്കാൻ ശ്രമിച്ചു. ബഹളം വെച്ചപ്പോൾ യുവതിയുടെ വായ പൊത്തി ബലമായി വണ്ടിയിൽനിന്ന് ഇറക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമികൾ മൂവരും വായ് മൂടിക്കെട്ടിയിരുന്നതായി യുവതി പറയുന്നു. മദ്യലഹരിയിൽ കാലുറക്കാത്ത നിലയിലായിരുന്നു മൂന്നുപേരും. അവരിൽനിന്ന് കുതറി മാറി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ യുവതി ബന്ധുക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.