കാറത്തോട്​ സംരക്ഷണത്തി​ന്​ ആരോഗ്യവകുപ്പ്

തൃശൂർ: കോലഴി പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ കാറത്തോട് സംരക്ഷണത്തിന് കർശന നടപടികളുമായി ആരോഗ്യ വകുപ്പ്. ജില്ല ഹെൽത്ത് ഒാഫീസറുടെ നേതൃത്വത്തിൽ കാറത്തോട് സംരക്ഷണ ജനകീയ കൂട്ടായ്മ പ്രവർത്തകർ ഉൾപ്പെട്ട സംഘം മാലിന്യ നിക്ഷേപിക്കുന്ന ഇടങ്ങൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. സ്ഥാപനങ്ങൾ, വീടുകൾ, കടകൾ, ഫ്ലാറ്റുകൾ എന്നിവയിൽ നിന്ന് കാറത്തോട്ടിലേക്ക് വ്യാപകമായി മാലിന്യമൊഴുക്കുന്നതായി കണ്ടെത്തി. കോലഴി ചിന്മയ മിഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിസരത്തെ രണ്ട് കടകൾ, നാലു വീടുകൾ എന്നിവരോട് തോട്ടിലേക്ക് മാലിന്യമൊഴുക്കരുതെന്ന് നോട്ടീസ് നൽകി. ഉടൻ മാലിന്യമൊഴുക്കൽ നിറുത്തിയില്ലെങ്കിൽ കർശന നിയമനടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പൂവണി ശ്രീകൃഷ്ണ ഗാർഡൻസിൽ നിന്നും ചിന്മയ സ്കൂൾ വരെയായിരുന്നു പരിശോധന. അഞ്ചോളം പൈപ്പ് ഇട്ടാണ് തോട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലാ ഹെൽത്ത് ഒാഫിസർ ടി.കെ രാജു, ഹെൽത്ത് ഇൻസ്പെക്ടർ പ്രതീഷ്, കോലഴി പഞ്ചായത്ത് പ്രസിഡൻറ് എ.ജെ ഷാജു, പഞ്ചായത്ത് അംഗങ്ങളായ സുനിത വിജയഭാരത്, ലക്ഷ്മി വിശ്വംഭരൻ, എം.ടി സെബാസ്റ്റ്യൻ, ജനറൽ കൺവീനർ സി. ബാലചന്ദ്രൻ, ജനകീയ കൂട്ടായ്മ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.