തൃശൂർ: നഗരത്തിനോട് ചേർന്നുള്ള പഴയ നഗരസഭ പ്രദേശമായിരുന്നിട്ടും കാലമിത്രയായി തെരുവുവിളക്കുകൾ ഇല്ലാതിരുന്ന പാട്ടുരായ്ക്കൽ മൂന്നാം ഡിവിഷനിൽ ഇനി മുതൽ എൽ.ഇ.ഡി ലൈറ്റുകൾ പ്രകാശിക്കും. മേഖലയിൽ വൈദ്യുതി വിതരണം നടത്തുന്നത് സംസ്ഥാന വൈദ്യുതി ബോർഡാണ്. ഇവിടെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽകൂടി വൈദ്യുതിലൈൻ വലിക്കാൻ അനുമതി കിട്ടാത്തതിനാലാണ് വാരിയം ലൈനിൽ ഇത്ര കാലമായിട്ടും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കഴിയാതിരുന്നത്. കൗൺസിലർ ജോൺ ഡാനിയേൽ ഇക്കാര്യം വൈദ്യുതി വകുപ്പ്, മേയർ, സ്വകാര്യ വ്യക്തി എന്നിവരുമായി സംസാരിച്ചു. മേയർ വൈദ്യുതി വിഭാഗത്തിനോട് കാര്യം തിരക്കി. കോർപറേഷൻ വൈദ്യുതി വിഭാഗം, കെ.എസ്.ഇ.ബി.യുടെ പ്രത്യേക അനുമതിയോടെ മുനിസിപ്പൽ പ്രദേശത്തുനിന്ന് വൈദ്യുതി ലൈൻ വലിച്ച് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു. മേയർ അജിത ജയരാജൻ എൽ.ഇ.ഡി ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ജോൺ ഡാനിയൽ അധ്യക്ഷത വഹിച്ചു. ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, മുൻ മേയർ കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ കക്ഷിനേതാവ് എം.കെ. മുകുന്ദൻ, കോർപറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി എം. സുഗതകുമാർ, കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി.എ. മനോജ്, വിഭ സുമേഷ്, കുടുംബശ്രീ ഭാരവാഹികളായ ഷീന സാബു, ഷക്കീല സജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.