തകർന്ന ദേശീയപാത; ചീഫ് സെക്രട്ടറിക്ക് കലക്ടർ റിപ്പോർട്ട് നൽകി

തൃശൂർ: മണ്ണുത്തി‍-വടക്കഞ്ചേരി ദേശീയപാത ശോച്യാവസ്ഥ സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കലക്ടർ റിപ്പോര്‍ട്ട് നല്‍കി. നിർമാണ സ്തംഭനവും റോഡി​െൻറ ശോച്യാവസ്ഥയും കരാര്‍ കമ്പനിയുടെ മെല്ലെപ്പോക്കും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ എന്‍.എച്ച്.ഐ ഉദ്യോഗസ്ഥര്‍ക്കും കലകടര്‍ നിർദേശം നല്‍കി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടി സ്വീകരിക്കാന്‍ കലക്ടർ നിർദേശിച്ചത്. അതേസമയം, പൂർണമായും തകര്‍ന്ന വഴക്കുമ്പാറ മുതല്‍ കൊമ്പഴവരെയുള്ള ഭാഗം ടാറിങ് നടത്തുന്നതിന് രണ്ടേ മുക്കാല്‍ കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ ആയതായി ദേശീയപാത അധികൃതര്‍ കലക്ടറെ അറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുംവരെ ദേശീയപാതയില്‍ നിരന്തരം അറ്റകുറ്റപണി തുടരാന്‍ കലക്ടര്‍ കര്‍ശന നിർദേശം നല്‍കി. ദേശീയപാത മണ്ണുത്തി സ​െൻററിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാനും ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.