ഒല്ലൂര്‍: തൈക്കാട്ടുശ്ശേരിയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 50 പവനും ലക്ഷം രൂപയും കവർന്നു. തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം നഴ്സിങ് ഹോമിന് സമീപം ഈശ്വരി നിവാസില്‍ വടക്കൂട്ട് ബാലകൃഷ്ണെൻറ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ബാലകൃഷ്ണനും കുടുംബവും രാവിലെ എട്ടരയോടെ തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് വീടിെൻറ പിറകിലെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ പണവും ആഭരണങ്ങളും കവർച്ച ചെയ്യപ്പെട്ടത് മനസ്സിലായി. മൂന്ന് അലമാരകളിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. പുറകിലെ വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. വാതിലിന് കേട് സംഭവിച്ചിട്ടില്ല. അലമാരകള്‍ തിക്കിത്തുറന്ന നിലയിലാണ്. ഒല്ലൂര്‍ സി.ഐ ബെന്നി ജെയ്ക്കബും സംഘവും തെളിവെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വൈദ്യരത്‌നം മ്യൂസിയത്തിലെ സി.സി.ടി.വി കാമറയിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ ഒമ്പതോടെ ഒരാള്‍ വഴിയിലൂടെ പോകുന്നതും ഒമ്പതരയോടെ തിരക്കിട്ട് തിരികെ ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.